Aruvithura

സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകം : ഡോ. കെ.എം കൃഷ്ണൻ

അരുവിത്തുറ :സമാധാന പുനസ്ഥാപന പ്രക്രിയയിൽ ഭാഷയും സാഹിത്യവും വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് അരുവിത്തുറ സെൻറ് ജോർജസ് കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാർട്ട്മെൻറ് ഓഫ് ഇംഗ്ലീഷിന്റെ ആഭിമുഖ്യത്തിൽ സമാധാന പുനസ്ഥാപനപ്രക്രിയയിൽ സ്ത്രീപ്രതിരോധവും കുടിയേറ്റ സ്വയംനിർണ്ണയാവകാശ മുന്നേറ്റങ്ങളും എന്ന വിഷയത്തിൽ നടന്ന സെമിനാറിന്റെ ഉദ്ഘാടനം നിർവഹിച്ച എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സ് വൈക്കം മുഹമ്മദ് ബഷീർ ചെയർ പ്രൊഫസർ ഡോ കെ.എം കൃഷ്ണൻ പറഞ്ഞു.

സെമിനാറിൽ ലണ്ടൻ ലീഡ്സ് യൂണിവേഴ്സിറ്റി ചാൾസ് വാലസ് ഫെലോയും ഐ ഐ റ്റി പാറ്റ്ന യിലെ അസോസിയേറ്റ് ഫ്രൊഫസറുമായ ഡോ പ്രിയങ്ക തൃപാഠി, കേരള യൂണിവേഴ്സിറ്റി ഇൻസ്റ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസർ ഡോ അപ്പു ജേക്കബ് ജോൺ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.

കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് , കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്,സെമിനാർ ജോയിൻറ് കൺവീനർമാരായ ശ്രീമതി സിനി ജേക്കബ്, ഡോ ആൽവിൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *