Aruvithura

തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളെന്ന് പ്രൊഫ. ഡോ.ജോസുകുട്ടി സി. എ.

അരുവിത്തുറ: തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിലെ ഉത്സവങ്ങളാണെന്ന് കേരള യൂണിവേഴ്സിറ്റി പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയും, സാമൂഹ്യ ശാസ്ത്രഞ്ജനുമായ പ്രൊഫ. ഡോ ജോസുകുട്ടി സി.എ പറഞ്ഞു. ജനാധിപത്യത്തിൽ സ്ഥായിയായ ശരികളില്ല.

പലരുടെ ശരികൾ ചേരുന്നതാണ് ജനാധിപത്യമെന്നും അദേഹം പറഞ്ഞു. ജനാധിപത്യം, ജനങ്ങൾ, തിരഞ്ഞടുപ്പ് എന്ന വിഷയത്തിൽ അരുവിത്തുറ സെൻ്റ് ജോർജസ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി ചേർന്ന് സംഘടിപ്പിച്ച ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന തദേശ തിരഞ്ഞെടുപ്പുകൾ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളിൽ പ്രീപോൾ, പോസ്റ് പോൾ സർവ്വേകൾ സംഘടിപ്പിക്കുന്നതിന് കേരള യൂണിവേഴ്സിറ്റിയുടെ സർവ്വേ റിസർച്ച് സെന്ററുമായി അരുവിത്തുറ കോളേജ് ധാരണാപത്രം ഒപ്പു വച്ച സാഹചര്യത്തിൽ എല്ലാ വിധ സഹായങ്ങളും നൽകുമെന്നും അദേഹം പറഞ്ഞു.

പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവി ഡോ. തോമസ് പുളിക്കൻ, അദ്ധ്യാപകരായ സിറിൾ സൈമൺ, അനിറ്റ് ടോം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *