അരുവിത്തുറ :അടിസ്ഥാന ശാസ്ത്ര പഠനമേഖലകളിൽ കുട്ടികളുടെ എണ്ണം കുറയുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ലന്ന് മഹാത്മാഗാന്ധി യൂണിവേഴ്സിസിറ്റി കോളേജ് ഡവലപ്പ്മെൻ്റ് കൗൺസിൽ ഡയറക്ടറും സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ളൈസ് ഫിസിക്സ് അധ്യാപകനുമായ പ്രഫസർ പി ആർ ബിജു പറഞ്ഞു.
ഇപ്പോഴുള്ള കുട്ടികൾക്ക് മതിയായ അവസരങ്ങൾ ശാസ്ത്ര ഗവേഷണ മേഖലകളിൽ ലഭ്യമാണന്നും അദ്ദേഹം പറഞ്ഞു. അവസരങ്ങളിലേക്കുള്ള ഒരു പാലമാണ് അടിസഥാനശാസ്ത്ര പഠനം. ഫിസിക്സ് അസോസിയേഷൻ ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ശാസ്ത്ര ഗവേഷണ മേഖലകളിലെ മുന്നേറ്റങ്ങളാണ് സാങ്കേതിക വിദ്യയിലെ കുതിച്ചു ചാട്ടത്തിനു കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ സിബി ജോസഫ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ സന്തോഷ് കുമാർ. തുടങ്ങിയവർ സംസാരിച്ചു.
അസോസിയേഷൻ ചാർജ് വഹിക്കുന്ന നിഷ ജോസഫ്, അധ്യാപകരായ ഡോ.സുമേഷ് ജോർജ്, ബിറ്റി ജോസഫ്, ഡാനാ ജോസ്, മരിയ ജോസ് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.