Aruvithura

പുതിയ അധ്യായന വർഷത്തിൽ പുത്തൻചുവടുകൾ ഒരുക്കി അരുവിത്തുറ കോളേജിൽ അക്കാഡമിക് റിട്രീറ്റ്

അരുവിത്തുറ: ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങൾക്ക് അനുയോജ്യമായ വിധം പുതിയ അധ്യായന വർഷത്തെ രൂപപ്പെടുത്തുന്നതിനുള്ള അക്കാദമിക് റിട്രീറ്റിന് അരുവിത്തുറ സെന്റ് ജോർജ് കോളജിൽ തുടക്കമായി.

എംജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ടൂറിസം ഡയറക്ടർ പ്രഫ. ഡോ. റോബിൻ ജേക്കബ് അക്കാദമിക് റിട്രീറ്റ് ഉദ്ഘാടനവും കോളജിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പിയർ റിവ്യൂവ്ഡ് ഇന്റർനാഷനൽ ജേർണലായ ജെമ്മിന്റെ പ്രകാശനവും നിർവഹിച്ചു.

കോളജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ഐക്യുഎസി വൈസ് കോഓർഡിനേറ്റർ ഡോ. സുമേഷ് ജോർജ്, നാക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *