അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ്സ് കോളേജിലെ പുതിയ ബിരുദ ബാച്ചുകളുടെ അധ്യയന വർഷത്തിന് തുടക്കമായി സംസ്ഥാന സർക്കാരിൻ്റെ വിജ്ഞാനോത്സം പരിപാടിയുടെ ഭാഗമായി കോളേജിൽ ദീക്ഷാരംഭ് വിജ്ഞാനോത്സവം സംഘടിപ്പിച്ചു.
കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ വിജ്ഞാനോത്സവത്തിന് തിരി തെളിയിച്ചു. ഉദ്ഘാടന ചടങ്ങിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ ദീപം തെളിച്ച് പ്രതിജ്ഞയെടുത്തു.
കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു.വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ ഐ ക്യു എ സി കോഡിനേറ്റർ ഡോ സുമേഷ് ജോർജ്, അഡ്മിഷൻ സെൽ കൺവീനർ ജോബി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.