അരുവിത്തുറ: മോഡൽ ലയൺസ് ക്ലബ്ബ് ഓഫ് അടൂർ എമിറേറ്റ്സിൻറ നേതൃത്വത്തിൽ അരുവിത്തുറ സെൻറ് അൽഫോൻസ പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ തെരുവുനാടകം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ സിസ്റ്റർ സൗമ്യ F C C നിർവ്വഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. മോഡൽ എമിറേറ്റ്സ് വൈസ് പ്രസിഡന്റ് സന്തോഷ് വർഗീസ് സെക്രട്ടറി സുരമ്യ വർഗീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.





