മേലുകാവ്: അധ്യാപക ദിനത്തോടനുബന്ധിച്ച് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മേലുകാവിലെ ആദ്യകാല അധ്യാപകരെ ആദരിച്ചു. മേലുകാവുമറ്റം സെൻ്റ് തോമസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന കെ ജെ ജോസഫ് കള്ളികാട്ട്, ഇരുമാപ്രമറ്റം എംഡി സിഎംഎസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന കെ .ജെ ഐസക്ക് അമ്പഴശ്ശേരിൽ, ഭാര്യ അധ്യാപികയായിരുന്ന കെ വി . ഏലിയാമ്മ എന്നിവരെയാണ് ആദരിച്ചത്.
ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ്ബ് സെക്രട്ടറി റ്റിറ്റോ റ്റി. മാത്യു തെക്കേൽ, ട്രഷറർ സ്റ്റാൻലി മാത്യു തട്ടാം പറമ്പിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എൻ സുകുമാരൻ പുതിയ കുന്നേൽ , മനോജ് റ്റി.ബെഞ്ചമിൻ ,എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.