Pala

ലയണൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയ്ക്ക് അവാർഡ്

പാലാ: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകൾ ഉൾപ്പെട്ട ലയൺസ് ഡിസ്ട്രിക്ട് 318 B യുടെ പത്തു ക്ലബ്ബുകൾ ഉൾപ്പെട്ട റീജിയൻ10 ൻറ റീജിയൻ കോൺഫ്രൻസിനോടനുബന്ധിച്ച് ഏറ്റവും മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയ്ക്ക് ലഭിച്ചു.

പാലാ നെല്ലിയാനി ലയൺസ് ക്ലബിൽ നടന്ന മീറ്റിംഗിൽ റീജിയൻ ചെയർപേഴ്സൺ ശ്രീ.മജു പുളിക്കലിൻറ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ ഡോ.ബിനോ ഐ കോശിയിൽ നിന്നും അരുവിത്തുറ ലയൺസ് ക്ലബ് മുൻ പ്രസിഡന്റും ഇപ്പോൾ ജില്ലാ ചീഫ് കോഡിനേറ്ററുമായ സിബി മാത്യു പ്ലത്തോട്ടം അവാർഡ് ഏറ്റുവാങ്ങി. വൈസ് ഗവർണർമാരായ ആർ. വെങ്കിടാചലവും വിന്നി ഫിലിപ്പും മറ്റു ലയൺ നേതാക്കളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *