അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ യൂണിയൻ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ ജെയ്ക്സ് ബിജോയ് നിർവഹിച്ചു.ചടങ്ങിൽ ആർട്സ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര താരവും നർത്തകനുമായ റംസാൻ നിർവഹിച്ചു.
കോളേജ് യൂണിയൻ ചെയർമാൻ ആദിൽ ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, യൂണിയൻ ജനറൽ സെക്രട്ടറി ജോൺസൺ ജോണി,വൈസ് ചെയർപേഴ്സൺ എയ്ഞ്ചലീനാ മനോജ് യൂണിയൻ കോഡിനേറ്റർ ഡോ. തോമസ്പുളിയ്ക്കൻ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.ഉച്ചക്ക് ശേഷം സംഗീത യുവപ്രതിഭ ലിൽ പയ്യൻസ് അണിയിച്ചൊരുക്കിയ സംഗീതവിരന്നുംസംഘടിപ്പിച്ചു.