Aruvithura

അരുവിത്തുറ കോളേജിലെ ബിരുദ ദാന ചടങ്ങ് ഡോ രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്.

കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോഡിനേറ്റർ ഡോ.സുമേഷ് ജോർജ് തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.

നാക്ക് റീ അക്ര ഡിറ്റേഷനിൽ എ പ്ലസ് പ്ലസ് ആക്രഡിറ്റേഷൻ ലഭിച്ച അരുവിത്തുറ സെൻറ് ജോർജ് കോളേജ് ജില്ലയിൽ കൂടുതൽ ബിരുദധാരികളെ സമൂഹത്തിന് സമ്മാനിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്.

ചടങ്ങിൽ പി ജി വിദ്യാർത്ഥികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. ഈ വർഷം യൂണിവേഴ്സിറ്റി റാങ്കുകൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും. വിവിധ കമ്പിനികളിൽ ക്യാംപസ് പ്ലെയ്സ്മെൻ്റ് വഴി ജോലി കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ചടങ്ങിൽ ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *