ഇന്ത്യ ഗവൺമെന്റ് ഇസ്രായേലുമായി ഉണ്ടാക്കിയ ആയുധ കരാർ ഉടൻ പിൻവലിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ബി ബിനു. ഇസ്രായേൽ ജൂൺ 12ന് ഇറാനി മേലെ ഏകപക്ഷീയമായ യുദ്ധം പ്രഖ്യാപിച്ചു. കൂടാതെ കഴിഞ്ഞ രണ്ടു വർഷമായി നിരപരാധികളായ ഫലസ്തീൻ ജനതയെ കൊന്നൊടുക്കുകയാണ് എല്ലാ മനുഷ്യാവകാശ ലംഘനങ്ങളുടെയും പര്യായമായി മാറിയ ഇസ്രയേലുമായിട്ടുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിക്കണമെന്നും അഡ്വക്കേറ്റ് വി ബി ബിനു ആവശ്യപ്പെട്ടു.
സിപിഐ ദേശവ്യാപകമായി നടത്തുന്ന യുദ്ധവിരുദ്ധ റാലിയുടെ ഭാഗമായി സിപിഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയോടനുബന്ധിച്ച് സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി പി എസ് സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യുദ്ധവിരുദ്ധ സദസ്സ് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു ഉദ്ഘാടനം ചെയ്തു.
സഖാവ് എം ജി ശേഖരൻ സ്വാഗതം പറഞ്ഞ സദസ്സിൽ ബാബു കെ ജോർജ് ഇ കെ മുജീബ് കെ ശ്രീകുമാർ ഷമ്മാസ് ലത്തീഫ് പി എസ് ബാബു കെ എസ് രാജു കെ ഐ നൗഷാദ് കെ എസ് നൗഷാദ് എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ റാലിക്ക് ഓമനാ രമേശ് മിനിമോൾ ബിജു ജോസ് മാത്യു, കെ എം പ്രശാന്ത് സി എസ് സജി, റ്റി സി ഷാജി,ഷാജി ജോസഫ്, വി വി ജോസ്, രതീഷ് പി എസ്, ആർ രതീഷ്, വി വി ജോസ്,എം ആർ സോമൻ, പി പി രാധാകൃഷ്ണൻ, പി കെ മോഹനൻ, കെ കെ സഞ്ജു, മനാഫ്, നൗഫൽ ഖാൻ എന്നിവർ നേതൃത്വം നൽകി.