Blog

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ തെക്കേക്കരയിൽ യുദ്ധവിരുദ്ധ ക്യാമ്പയിൻ നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ പ്രസിഡന്റ് പി.ജി പ്രമോദ് കുമാർ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പുരോഗമന കലാ സാഹിത്യ സംഘം ഏരിയ പ്രസിഡന്റ് ഡി രാജപ്പൻ ഒഴാങ്കൽ, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ഇ.എ മോഹനൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ അക്ഷയ് ഹരി, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തംഗം എം.പി പ്രമോദ്, സി.പി.ഐ.എം പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. റെജി, ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ സെക്രട്ടറി പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *