ഈരാറ്റുപേട്ട: ഈരാറ്റുപേട്ട എം ഇ എസ് കോളേജിൽ ലഹരിക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. ലഹരി വസ്തുക്കളുടെ ഉപയോഗം,വിൽപ്പന എന്നിവയുമായി ബന്ധപ്പെട്ട നിയമ ക്ലാസ്, പാലാ അഡാർട്ട് സംഘടിപ്പിച്ച ചിത്രപ്രദർശനം, സലിം കളത്തിപ്പടി അവതരിപ്പിച്ച ‘കുടമാറ്റം’ ലഹരിവിരുദ്ധ ഏകാഭിനയ നാടകം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത്.
കോളേജിലെ എൻ എസ് എസ് യൂണിറ്റും,ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് സംഘടിപ്പിച്ച പരിപാടി ഈരാറ്റുപേട്ട ഫസ്റ്റ്ക്ലാസ്സ് ജുഡീഷ്യൻ മജിസ്‌ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉത്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എ .എ റഷീദ് അധ്യക്ഷത വഹിച്ചു.
അഡ്വ. സുമൻ സുന്ദർരാജ് നിയമ ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി പാരാലീഗൽ വാളണ്ടിയർ വി എം അബ്‌ദുള്ളഖാൻ ആശംസകൾ നേർന്നു. മുംതാസ് മുഹമ്മദ് കബീർ സ്വാഗതവും ഹൈമ കബീർ നന്ദിയും പറഞ്ഞു.