Erattupetta

ലഹരി വിരുദ്ധ ബോധവൽക്കരണം : ഫ്യൂച്ചർ സ്റ്റാർസ് റീൽസ് കോമ്പറ്റീഷൻ

ഈരാറ്റുപേട്ട: എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം ലക്ഷ്യമാക്കി അഖിലകേരള അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഒരു മിനിറ്റിൽ കുറയാത്ത ഒരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നതായി ഫ്യൂച്ചർ സ്റ്റാർസ് രക്ഷാധികാരി കൂടിയായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ലഹരി രഹിത കേരളം – സുരക്ഷിത ജീവിതം എന്ന മുദ്രാവാക്യം മുൻനിർത്തിയാണ് റീൽസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നത്. കേരളത്തിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് കുട്ടികളെയും, യുവാക്കളെയും ബോധവാന്മാരാക്കുക എന്ന ഒരു സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തിയാണ് ഈ അവധിക്കാലത്ത് ഇത്തരമൊരു റീൽസ് കോമ്പറ്റീഷൻ നടത്തുന്നത്.

ഏപ്രിൽ അഞ്ചാം തീയതി മുതൽ ആരംഭിക്കുന്ന മത്സരത്തിൽ ഏപ്രിൽ 25-ആം തീയതി വരെ തങ്ങളുടെ സൃഷ്ടികൾ സമർപ്പിക്കാവുന്നതാണ്. മെയ് മാസം അഞ്ചാം തീയതി മത്സര വിജയികളെ പ്രഖ്യാപിക്കും.

ഒന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 10000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. രണ്ടാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 7500 രൂപയും സർട്ടിഫിക്കറ്റും, മൂന്നാം സമ്മാനത്തിന് അർഹരാകുന്നവർക്ക് 5000 രൂപയും സർട്ടിഫിക്കറ്റും ആണ് നൽകുന്നത്.

കൂടാതെ ലൈക്കുകളുടെയും, ഷെയറുകളുടെയും അടിസ്ഥാനത്തിൽ മോസ്റ്റ് പോപ്പുലർ റീൽസ് തെരഞ്ഞെടുക്കുന്നതും, 5000 രൂപയും സർട്ടിഫിക്കറ്റും നൽകുന്നതുമാണ്. കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്ന 10 റീൽസുകൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്.

സ്വന്തമായി നിർമ്മിച്ചതും ഒരു മിനിറ്റിൽ കവിയാതെയുമുള്ള റീൽസുകളാണ് മത്സരത്തിനായി പരിഗണിക്കുക. ലഹരി വിരുദ്ധ അവബോധം പോസിറ്റീവ് സന്ദേശങ്ങളിലൂടെ പ്രചരിപ്പിക്കുക, ശാസ്ത്രീയവും പ്രായോഗികവുമായ അപബോധവും നിർദ്ദേശങ്ങളും നൽകുക,

ലഹരി ഉപയോഗത്തിന്റെ ആഘാതങ്ങൾ ഹൈലൈറ്റ് ചെയ്യുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ലഹരി വിമുക്തമാക്കാൻ സഹായിക്കുന്ന വിഭവങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകുക തുടങ്ങിയവയാണ് കോമ്പറ്റീഷന്റെ ഉദ്ദേശലക്ഷ്യങ്ങൾ.

മത്സരത്തിൽ പങ്കെടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി 7902609306, 9400376678, 9446602182 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. മറ്റ് വിശദാംശങ്ങൾക്ക് ഇതോടൊപ്പമുള്ള ക്യുആർ കോഡ് മുഖേന ലഭ്യമാണ്

Leave a Reply

Your email address will not be published. Required fields are marked *