ഇരുമാപ്ര : പാറശ്ശേരിൽ അമ്മിണി ദാനിയേൽ (87) അന്തരിച്ചു. ഭർത്താവ് പരേതനായ ദാനിയേൽ. മകൾ: പരേതയായ റീന ജോൺസൺ. മരുമകൻ: പരേതനായ ജോൺസൺ. സംസ്കാരം നാളെ (തിങ്കളാഴ്ച) 12.30 ന് വീട്ടിലാരംഭിച്ച് ഇരുമാപ്ര സെയ്ന്റ് പീറ്റേഴ്സ് ചർച്ച് സെമിത്തേരിയിൽ.
അരുവിത്തുറ : തടിയ്ക്കപറമ്പിൽ റ്റി. ഡി. ജോർജ് (65 )നിര്യാതനായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.
പാറത്തോട് :കോഴികുന്നേൽ ഇളംതോട്ടത്തിൽ ചാക്കോ ജോസഫ് (75)(കുട്ടിമേസ്തരി )നിര്യാതനായി. ഭാര്യ: മേരിക്കുട്ടി (കട്ടപ്പന പരപ്പ് പാതിരിയിൽ കുടുംബാഗം). മക്കൾ :ബിജു ചാക്കോ, സെബാസ്റ്റ്യൻ ചാക്കോ (ബൈജു ), ചാക്കോ (ബിനു). മരുമക്കൾ : പ്രിൻസി, സിന്ധു, സോണിയ. സംസ്കാര ശുശ്രൂഷകൾ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 വീട്ടിൽ ആരംഭിക്കും. സംസ്കാരം പൊടിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിതേരിയിൽ .