ജനുവരി 30, 31, ഫെബ്രുവരി 1 തീയതികളിൽ കൊണ്ടാടുന്ന തിരുനാളിന് ഇന്ന് ജനുവരി 30, 2026 ന് കൊഴുവനാൽ ഫൊറോന പള്ളി വികാരി ബഹുമാനപ്പെട്ട ജോസ് നെല്ലിക്കത്തെരുവിൽ അച്ചൻ്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറി. അൽഫോൻസാഗിരി പള്ളി വികാരി റവ. ഫാ. ജോൺ കുറ്റാരപ്പള്ളിൽ, റവ. ഫാ. അലക്സ് തണ്ണിപ്പാറ CMI , റവ. ഫാ. ആന്റണി തോണക്കര എന്നിവർ സഹകാർമ്മികരായിരുന്നു.
കൊടിയേറ്റിനുശേഷം ലദീഞ്ഞ്, നൊവേന, ആഘോഷമായ ദിവ്യബലി, സെമിത്തേരി സന്ദർശനം എന്നിവയിൽ ഇടവക ജനങ്ങൾ ഒന്നാകെ ഭക്തി ആദരപൂർവ്വം പങ്കെടുത്തുകൊണ്ട് മൂന്ന് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് ഉജ്ജ്വല തുടക്കം കുറിച്ചു.





