Erattupetta

അറിവിനൊപ്പം തിരിച്ചറിവും ഉണ്ടാകണം: ഡോ :ഹഫീസ് റഹ്മാൻ

ഈരാറ്റുപേട്ട: ഓരോ വിദ്യാർത്ഥിയും ഇഷ്ടപ്പെട്ട വിഷയം തിരഞ്ഞെടുത്താൽ മാത്രമേ ലക്ഷ്യത്തിലെത്താൻ കഴിയുകയുള്ളുവെന്ന് ലോക പ്രശസ്ത കീ ഹോൾ ശസ്ത്രക്രിയ വിദഗ്ധനും സൺറൈസ് ഗ്രൂപ്പ് ഓഫ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാൻ പടിയത്ത് പറഞ്ഞു.

അൽമനാർ പബ്ലിക് സ്കൂളിൻ്റെ 37 മത് വാർഷികാഘോഷം മെഹ്ഫിലെ മനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനോടൊപ്പം തിരിച്ചറിവും നേടുക എന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണന്നും അദേഹം കൂട്ടി ചേർത്തു.

ഐ. ജി.റ്റി ചെയർമാൻ എ.എം അബ്ദു സമദ് അധ്യക്ഷത വഹിച്ചു. നവീകരിച്ച കോൺഫറൻസ് ഹാളിൻ്റെ ഉദ്ഘാടനം പൂർവ്വ വിദ്യാർഥിയും ഇൻഡസ്ട്രിയൽ ഡിപാർട്ട്മെൻ്റ്റ് ഡെപ്യൂട്ടി ഡയറക്ടറുമായ സഹിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വിവിധ പരിപാടികളിൽ കഴിവ് തെളിയിച്ചവരെ വേദിയിൽ ആദരിച്ചു.

ശനിയാഴ്ച രാവിലെ 9 മണിക്ക് ഐ.ജി.റ്റി വർക്കിംഗ് ചെയർമാൻ എ.എം അബ്ദുൽ ജലീൽ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.സ്കൂൾ പ്രിൻസിപ്പൽ സുഹൈൽ ഫരീദ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

ട്രസ്റ്റ് ഭാരവാഹികളായ കെ. കെ മുഹമ്മദ്‌ സാദിഖ്, പി. എം.ആനിഷ്,ഹസീബ് വി.എ, യാസിർ പുള്ളോലി, അഡ്മിനിസ്റ്റർ എച്ച്.അബദു റഹീം,പി.ടി.എ പ്രസിഡൻ്റ് അൻവർ അലിയാർ , ഡിവിഷൻ കൗൺസിലർ എസ്.കെ നൗഫൽ, അക്കാഡമിക് കൺവീനർ അവിനാഷ് മൂസ ,എം.പി.ടി.എ പ്രസിഡൻ്റ് റെസിന ജാഫർ,

അക്കാഡമിക് കോഡിനേറ്റർ ജുഫിൻ ഹാഷിം, ഹെവൻസ് പ്രിൻസിപ്പൽ സജ്ന ഇസ്മായിൽ, പി. ആർ. ഒ മുഹമ്മദ് ഷെഫീഖ് എന്നിവർ പങ്കെടുത്തു. ഐ. ജി.റ്റി സെക്രട്ടറി കെ.എം സക്കീർ ഹുസൈൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ മിനി അജയ് നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *