pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓൾ കേരള ഇന്റർ സ്കൂൾ ഐ.സി.ടി. ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്കായി പ്രത്യേക മത്സരമാണ് നടത്തുന്നത്.

ഇരു വിഭാഗങ്ങളിലുമായി ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനമായി നൽകുന്നു. കൂടാതെ എസ്കോർട്ടിങ്ങ് സ്റ്റാഫിനും പ്രത്യേക സമ്മാനങ്ങൾ നൽകും. ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ നിന്നായി നാല് ടീമുകൾക്ക് വരെ ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാം.

2024 നവംബർ 15ന് നടത്തുന്ന മത്സരത്തിന് രജിസ്ട്രേഷൻ നടത്താനുള്ള അവസാന തീയതി നവംബർ 10 ആണ്.വിശദ വിവരങ്ങൾക്ക് 9744586325, 8129606503 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *