Politics

എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ ഓശാന ഞായർ തിരുകർമ്മങ്ങളിൽ പങ്കെടുത്തു

പാലാ: ഇന്ന് രാവിലെ ഷോൺ ജോർജ് പാലാ കത്തീഡ്രൽ പള്ളിയിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന തിരുകർമ്മങ്ങളിലും പ്രദിക്ഷിണത്തിലും പങ്കെടുത്തു.

തുടർന്ന് വിശ്വകർമ്മ സഭയുടെ താലൂക്ക് സമ്മേളനത്തിലും ബിഡിജെഎസ് പാലാ നിയോജക മണ്ഡലം വനിതാ സമ്മേളനത്തിലും പങ്കെടുത്തു. തുടർന്ന് എലിക്കുളം, കൂരാലി, മുത്തോലി, പനക്കപ്പാലം, പച്ചാത്തോട്, പൂവരണി വായനശാല, അന്തീനാട് തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കുടുംബയോഗങ്ങളിലും പാർട്ടി കമ്മറ്റികളിലും പങ്കെടുത്തു.

പെസഹാ വ്യാഴവും ദുഖ: വെള്ളിയും പ്രമാണിച്ച് ആ ദിവസങ്ങളിൽ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ ഒഴിവാക്കിയതായി എൻഡിഎ നിയോജക മണ്ഡലം കമ്മറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *