Blog Kottayam

കോട്ടയത്ത് വിജയം ഉറപ്പിച്ച് അഡ്വ. കെ ഫ്രാൻസിസ് ജോർജ്

കോട്ടയം : കേരള കോൺഗ്രസുകൾ തമ്മിൽ പോരടിച്ച കോട്ടയത്ത് യുഡിഎഫ് വിജയത്തിലേക്ക്. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ ലീഡ് 53535 കടന്നു. സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടന് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല.

കേരള കോൺഗ്രസ് മാണി വിഭഗത്തിന്റെ തട്ടകമായ കോട്ടയത്ത് അവരെ മലർത്തിയടിച്ചത് ജോസഫ് വിഭാഗത്തെ സംബന്ധിച്ച് അഭിമാനകരമായ വിജയമാണ്. തോൽവി ഇടതുമുന്നണിയിൽ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി ഇല്ലാതാക്കും. രാജ്യസഭാ സീറ്റ് കൂടി ലഭിച്ചില്ലെങ്കിൽ പാർലമെന്റിൽ കേരള കോൺഗ്രസിന് പ്രാതിനിധ്യവുമില്ലാതാകും.

എൻഡിഎ സ്ഥാനാർഥിയായി മണ്ഡലത്തിൽ മത്സരിച്ച ബിഡിജെഎസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് അത്ഭുതം കാട്ടാനായില്ല. അത്ഭുതങ്ങൾ കാട്ടുമെന്ന അവകാശവാദവുമായാണ് തുഷാർ കോട്ടയത്ത് മത്സരിക്കാനിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *