Adukkam

സ്‌കൂൾ റേഡിയോ എന്ന പുതു ആശയവുമായി അടുക്കം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ

അടുക്കം : കുട്ടി മികവുകളെ അടുത്തറിയാനും കുറ്റമറ്റതാക്കി ലോകത്തിനു മുന്നിൽ പ്രസരിപ്പോടെ അവതരിപ്പിക്കുന്നതിനുമായി സ്കൂളിന്റെ എഴുപത്തഞ്ചാം വാർഷികത്തൊടനുബന്ധിച്ചു “അടുക്കം വോയ്‌സ് 75.0” എന്ന പേരിൽ ഒരു വിനോദ വിജ്ഞാന പരിപാടി ആരംഭിക്കുകയുണ്ടായി. എല്ലാ ദിവസവും ഉച്ചയ്ക്ക് 1.15 ആയിരിക്കും പരിപാടി അവതരിപ്പിക്കുന്നത്.

“അടുക്കം വോയ്സ് 75.0” സ്കൂൾ റേഡിയോയുടെ പ്രവർത്തനോദ്ഘാടനം ബഹുമാനപ്പെട്ട തലനാട് ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീമതി വത്സമ്മ ഗോപിനാഥ് പാട്ടു പാടി നിർവഹിച്ചു. തുടർന്ന് സ്റ്റാഫ്‌ സെക്രട്ടറി വിനീത് കെ. ആർ കുട്ടികൾക്ക് പദ്ധതിയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകി.

സ്കൂൾ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്കു വരും ദിവസങ്ങളിലേ ഊർജസ്വല പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. വിമല ടോം, റുകസാന പി കരീം ,റസിയ സി എ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *