Adukkam

എത്തവാഴ കൃഷിയിൽ മിന്നി തിളങ്ങി അടുക്കം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

അടുക്കം : അടുക്കം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന് ഏത്തവാഴ കൃഷിയിൽ നൂറു മേനി. ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ ഏറ്റെടുത്ത ഏത്തവാഴ കൃഷിയിൽ നൂറു മേനി വിളവെടുപ്പ്.

മാസങ്ങൾക്ക് മുൻപ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട കൃഷി സംബന്ധമായ പഠന ക്ലാസുകൾ കുട്ടികൾക്ക് ഇതിനായുള്ള ഊർജം പകർന്നു. വിളവെടുത്ത ഏത്തക്കാ യകൾ ഹെഡ് മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് വിതരണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *