അടുക്കം : ലോകകായിക മാമാങ്കത്തെ വരവേൽക്കുന്നതിനോട് അനുബന്ധിച്ച് അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഒളിമ്പിക്സ് ജ്വാല തെളിയിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ ഹെഡ്മാസ്റ്റർ ഇൻ ചാർജ് യാസർ സലിം കുട്ടികൾക്ക് ഒളിമ്പിക്‌സ് ദീപശിഖയുടെ ചരിത്രം എന്ന വിഷയത്തിൽ ഒരു ക്ലാസ് നൽകി.
പഞ്ചായത്ത് മെമ്പർമാരായ വത്സമ്മ ഗോപിനാഥ്,ഷാജി കുന്നിൽ എന്നിവർ ഒളിമ്പിക്സ് ദീപശിഖയ്ക്കു ജ്വാല പകർന്നു. തുടർന്ന് നടന്ന ചടങ്ങിൽ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ സ്കൂൾ ലീഡർ അവതരിപ്പിച്ചു.
33 ആം ഒളിമ്പിക്സിന്റെ ഏറ്റവും വലിയ പ്രത്യേകത 50:50 എന്ന ലിംഗ സമത്വം പാലിക്കുന്നു എന്നതാണെന്നു വാർഡ് മെമ്പർ സംസാരിക്കുകയുണ്ടായി. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ പ്രതിനിധീകരിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഓരോരുത്തർക്കും ആശംസകളും പ്രാർത്ഥനകളും അർപ്പിച്ചുകൊണ്ട് ചടങ്ങുകൾ അവസാനിച്ചു.