General

അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു

അടുക്കം: അടുക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘അടുക്കത്തെ അടുത്തറിയാം’ എന്ന പേരിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുമിച്ച് അടുക്കത്തിന്റെ ഭൂവിഭാഗങ്ങളിലൂടെയുള്ള കാൽനട യാത്രയായിരുന്നു.

വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങളും പ്രത്യേകതരം ഇലകളും ചെടികളും ഔഷധങ്ങളും ഒക്കെ കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു യാത്ര. അധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ രാമകൃഷ്ണൻ ഒഴുക്കനാ പള്ളിയിൽ കുട്ടികൾക്ക് ക്ലാസ് എടുത്തു. പരിസ്ഥിതി സന്ദേശം നൽകി.

മണ്ണിൽ ചവിട്ടി നടന്നാൽ മാത്രമേ കുട്ടികൾക്ക് പ്രകൃതിയെ കൂടുതൽ അറിയാൻ സാധിക്കൂ എന്നും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് കുട്ടികളാണെന്നും അത് ഓരോ കുട്ടിയും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതുണ്ടെന്നും ഓർമിപ്പിച്ചു.

പാഴ്വസ്തുക്കളും വേരുകളും കൊണ്ട് സൃഷ്ടിച്ചെടുത്ത കരകൗശലവസ്തുക്കളുടെ പ്രദർശനവും അദ്ദേഹം കുട്ടികൾക്കായി നടത്തി. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപേക്ഷിച്ചുകൊണ്ട് മറ്റുള്ളവർക്ക് കുട്ടികൾ മാതൃക ആവണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാഠപുസ്തകത്തിൽ നിന്നും ഇറങ്ങി നടക്കുമ്പോഴാണ് പ്രകൃതിയുമായി അടുത്ത് ഇടപഴകാൻ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

വാർഡ് മെമ്പർ വത്സമ്മ ഗോപിനാഥ്, പിടിഎ പ്രസിഡണ്ട് സജു ടി എസ്, ഹെഡ്മിസ്ട്രസ് ഡോ. ഷംലയു,ഇക്കോ ക്ലബ് കൺവീനർ വിമല ടോം, സീനിയർ അസിസ്റ്റന്റ് ജസീന ജോസ് കുട്ടി, അധ്യാപകരായ ബിന്ദു മോൾ, മനോജ് എം എസ്, വിനീത്കെ ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *