കാലവസ്ഥാവ്യതിയാനത്തിന്റെ ഫലമായുള്ള അതിതീവ്രമഴയും പ്രളയവും സൃഷ്ടിക്കുന്ന സാഹചര്യങ്ങളെ പ്രാദേശികമായി മറികടക്കാൻ ജനകീയജാഗ്രതയും മുന്നൊരുക്കങ്ങളും അനിവാര്യമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ.
ഔദ്യോഗിക സംവിധാനങ്ങളും ജനകീയ പ്രവർത്തനങ്ങളും കൈകോർക്കുമ്പോൾ പൂഞ്ഞാറിൽ ഒരു മാതൃക സൃഷ്ടിക്കാൻ കഴിയുമെന്നും എം.എൽ. എ പറഞ്ഞു. മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ റൂറൽ ക്യാമ്പ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് അത്യാലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ തോമസ് വേങ്ങാലുവെക്കൽ മുഖ്യപ്രഭാഷണം നടത്തി.
ഡിപാർട്ട്മെന്റ് മേധാവി ഡോ. മാത്യു എം. കണമല ക്യാമ്പ് തീം അവതരിപ്പിച്ചു. ഒരാഴ്ച്ച
നീണ്ടുനിൽക്കുന്ന ക്യാമ്പിന്റെ ഭാഗമായി വാർഡുതല ഫീൽഡ് വർക്ക്, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് കാമ്പസിൽ വൃക്ഷത്തെ നടീൽ, പൂഞ്ഞാർ ടൂറിസം പെർസ്പെക്ടീവ് ട്രെക്കിംഗ് എന്നിവ നടത്തും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ പൂഞ്ഞാറിൽ വിളംബര ജാഥയും ഫ്ലാഷ് മോബും നടത്തി.