ചേർപ്പുങ്കൽ : എം ജി യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ ഏഴോളം റാങ്കുകൾ കരസ്ഥമാക്കി ബി വിഎം കോളേജ് . ലിനക്സ് ജോസഫ് ഒന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ), ജോബ് മാത്യു ഫിലിപ്പ് രണ്ടാം റാങ്ക് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) സ്നേഹ സോജൻ മൂന്നാം റാങ്ക് (ബി എസ് ഡബ്ല്യൂ ) ക്രിസ്റ്റ അന്നാ സാബു ( ബി സി എ ), നന്ദ നിഷാന്ത് (ബി എ വിഷ്വൽ കമ്മ്യൂണിക്കേഷൻ ) Read More…
ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ എസ് എസ് യൂണിറ്റും, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും സംയുക്തമായി ചെമ്പ്ലാവിൽ നിർമിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റം നടത്തി. കോളജ് പ്രിൻസിപ്പൽ റവ.ഡോ.ബേബി സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനിൽകുമാർ, പഞ്ചായത്ത് മെമ്പർ മാത്തുക്കുട്ടി ആന്റണി എന്നിവർ ചേർന്ന് ഗുണഭോക്താക്കളായ ബിജുവിനും കുടുംബത്തിനും താക്കോൽ കൈമാറി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിബിൻ അലക്സ്,ഷെറിൻ ജോസഫ്, ചേമ്പ്ലാവ് ഗവണ്മെന്റ് യു പി സ്കൂൾ Read More…
പാലാ :മാർ സ്ലീവാ മെഡിസിറ്റിയിലെ ചൈൽഡ് ഡവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ കുട്ടികളിലെ പഠന വൈകല്യം, പഠന പിന്നോക്കാവസ്ഥ എന്നിവ പരിശോധിക്കുന്നതിനായി സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 27 (ശനിയാഴ്ച) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തും. ചൈൽഡ് ഡവലപ്മെന്റ് സെന്ററിലെ കുട്ടികളുടെ വിദഗ്ദർ പരിശോധനകൾക്ക് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേർക്കാണ് അവസരം. ഫോൺ – 8281699263.