ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബസ് സ്റ്റാൻസിൽ നിന്നു ബസിൽ കയറാൻ തുടങ്ങുന്നതിനിടെ മറ്റൊരു ബസ് തട്ടി വീണ് ആനക്കല്ല് സ്വദേശി ജോസ് മാത്യുവിന് (72) പരുക്ക്. ഇദ്ദേഹത്തെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം.
Related Articles
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്
ഭരണങ്ങാനം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്. പരുക്കേറ്റ ഭരണങ്ങാനം സ്വദേശി സേവ്യർ ജെയിംസിനെ ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7 മണിയോടെ ഭരണങ്ങാനം ഭാഗത്ത് വച്ചായിരുന്നു അപകടം .
സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരുക്ക്
ചേർപ്പുങ്കൽ: സ്കൂട്ടറുകൾ കൂട്ടിയിടിച്ചു 2 പേർക്ക് പരുക്ക്. പരുക്കേറ്റ കിടങ്ങൂർ സ്വദേശി ഷില്ലി ( 46) , പാദുവ സ്വദേശി അരവിന്ദ് ( 22) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 10.15 ഓടെ ചേർപ്പുങ്കൽ ഹൈവേ ജംഗ്ഷനു സമീപമായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.