Accident

ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : ഓണ ദിനങ്ങളിൽ ഉണ്ടായ വിവിധ അപകടങ്ങളിൽ പരുക്കറ്റ 9 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
വിനോദ സഞ്ചാരത്തിന് കുട്ടിക്കാനത്ത് എത്തിയ അടൂർ സ്വദേശി ജിതിൻ പി.സാമിന് ( 28) പരുക്കേറ്റു. റോഡിലൂടെ കാഴ്ച കണ്ട് നടക്കുന്നതിനിടെ ശനിയാഴ്ച രാത്രിയിൽ ട്രാവലർ വാൻ ഇടിച്ചായിരുന്നു അപകടം.


ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു പരുക്കേറ്റ ചെങ്ങളം സ്വദേശി ആന്റണിക്ക് ( 42)പരുക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ചെങ്ങളത്തിനു സമീപമായിരുന്നു അപകടം.
ബുള്ളറ്റ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു ഈരാറ്റുപേട്ട സ്വദേശി ജോയിക്ക് ( 45)പരുക്കേറ്റു. ഞായറാഴ്ച രാവില പാലാക്കാട് ഭാ​ഗത്ത് വച്ചായിരുന്നു അപകടം.


ബൈക്കും കാറും കൂട്ടിയിടിച്ചു കൊല്ലപ്പള്ളി സ്വദേശി സുഭാഷിനു ( 66) പരുക്കേറ്റു. ഞായറാഴ്ച്ച രാവിലെ പൈക ഭാ​ഗത്ത് വച്ചായിരുന്നു അപകടം.
ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി ബിജിന് (28) പരുക്കേറ്റു. കാഞ്ഞിരപ്പള്ളി ഭാ​ഗത്ത് വച്ച് ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം.


സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വയലയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ മലപ്പുറം സ്വദേശിനി ​ഗീതു ( 29) വയനാട് സ്വദേശിനി ധനുഷ ( 39) എന്നിവർക്ക് പരുക്കേറ്റു. ഞായറാഴ്ച വൈകിട്ട് വയല ഭാ​ഗത്ത് വച്ചായിരുന്നു അപകടം.
ബൈക്കും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ചാത്തൻതറ സ്വദേശി അജ്മലിന്( 37) പരുക്കേറ്റു. ഞായറാഴ്ച രാത്രി ചാത്തൻതറ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.


കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു കാർ യാത്രക്കാരൻ കാഞ്ഞിരപ്പള്ളി സ്വദേശി സോജൻ സെബാസ്റ്റ്യന്( 58) പരുക്കേറ്റു. ഞായറാഴ്ച അർധരാത്രി കാഞ്ഞിരപ്പള്ളി ​ഗവ.ആശുപത്രിക്കു സമീപം ഇറക്കത്തിലായിരുന്നു അപകടം.

Leave a Reply

Your email address will not be published. Required fields are marked *