Poonjar

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 റോഡുകൾക്ക് 37ലക്ഷം രൂപ ഫണ്ട് അനുവദിച്ചു

ഈരാറ്റുപേട്ട: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സംസ്ഥാന റവന്യൂ വകുപ്പ് മുഖേന വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നും 5 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി 37 ലക്ഷം രൂപ ഫണ്ട് അനുവദിച്ചതായി അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ചുവടെ കൊടുത്തിരിക്കുന്ന റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്:

എരുമേലി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എം.എസ്.എം.ആർ-സെന്റ് തോമസ് ചർച്ച് റോഡ് -5 ലക്ഷം രൂപ, 13,14 വാർഡുകളിലെ വാർഡുകളിലെ എരത്വാപ്പുഴ- കീരിത്തോട് റോഡ് – 10 ലക്ഷം രൂപ. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ മങ്കുഴിക്കുന്ന് അമ്പലം – പയ്യാനിത്തോട്ടം റോഡ് – 10 ലക്ഷം രൂപ.

തീക്കോയി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ കാരികാട് -അട്ടിക്കുളം റിവർ വ്യൂ റോഡ് – 10 ലക്ഷം രൂപ, പന്ത്രണ്ടാം വാർഡിലെ തീക്കോയി -മ്ലാക്കുഴി റോഡ് -2 ലക്ഷം രൂപ എന്നീ പ്രകാരമാണ് തുകകൾ അനുവദിച്ചിട്ടുള്ളത്.

നടപടിക്രമങ്ങൾ പരമാവധി വേഗത്തിൽ പൂർത്തീകരിച്ച് നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ നടപ്പിലാക്കുമെന്നും എംഎൽഎ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *