മുരിക്കും വയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ ഏഴാം തീയതി രാവിലെ 10 മുതൽ 1 മണി വരെ ഐ മൈക്രോ സർജറി ആൻ്റ് ലേസർ സെൻ്റർ കണ്ണാശുപത്രി തിരുവല്ല, കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവ്വീസ് അതോറിറ്റിയുടേയും ലയൺസ് ക്ലബിൻ്റേയും ആഭിമുഖ്യത്തിൽ സൗജന്യ കണ്ണുപരിശോധനാ മെഡിക്കൽ ക്യാമ്പ് നടക്കുകയാണ്.
കാഴ്ചയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും പരിസരവാസികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. പിടിഎ പ്രസിഡണ്ട് കെ റ്റി സനിൽ അധ്യക്ഷത വഹിക്കും.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് കെ എൻ സോമരാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതാണ്.