കോട്ടയം: അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
മാലിന്യമുക്തം നവകേരളം ശിൽപശാലയ്ക്ക് തുടക്കം
കോട്ടയം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട അടിസ്ഥാനസൗകര്യവികസനങ്ങൾ സംബന്ധിച്ചുള്ള ദ്വിദിന ശിൽപശാല തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. മാലിന്യ നിർമാർജനം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന ബോധം പൊതു സമൂഹത്തിനുണ്ടാകണമെന്ന് അവർ പറഞ്ഞു. മാലിന്യ സംസ്്്കരണത്തിലെ മുന്നേറ്റം പേപ്പറിൽ മാത്രമാകരുതെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിച്ചു. എല്ലാ കാര്യങ്ങളിലുമുള്ള മലയാളിയുടെ ഉയർന്ന ബോധം മാലിന്യ Read More…
വക്കഫ് മന്ത്രി വർഗ്ഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നു: സജി മഞ്ഞക്കടമ്പിൽ
കോട്ടയം:കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പത്തെ ജനങ്ങൾക്ക് വേണ്ടി സമരത്തിന് നേതൃത്വം നൽകുന്ന കത്തോലിക്ക സഭയും ,വൈദീകരും വർഗീയ വാദികളാണെന്ന് പറഞ്ഞ വക്കഫ് മന്ത്രി വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിക്കുക ആണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പണം കൊടുത്ത് വാങ്ങി കരം അടച്ച് താമസിക്കുന്ന ഭൂമിയിൽ നിന്നും പ്രധേശവാസികളെ ഇറക്കിവിടാൻ ശ്രമിക്കുന്ന മന്ത്രിയാണ് വർഗ്ഗീയതകളിക്കുന്നതെന്നും സജി അഭിപ്രായപ്പെട്ടു. മുനമ്പം നിവാസികളെ സംരക്ഷിക്കാൻ കേരളത്തിലെ ജനാധിപത്യവിശ്വസികൾ ജീവൻ കൊടുത്തും പോരാട്ടം നടത്തുമെന്നും സജി പറഞ്ഞു.
ഭിന്നശേഷി വാരാചരണം: സമാപനം നടത്തി
കോട്ടയം : ലോക ഭിന്നശേഷി വാരാചരണ പരിപാടികളുടെ ജില്ലാതല സമാപനവും സംസ്ഥാന കായികോത്സവ, പാരാ അത്ലറ്റിക്സ് വിജയികളുടെ അനുമോദനവും കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കോട്ടയത്തിന്റെ നേതൃത്വത്തിൽ സി.എം.എസ്. കോളേജ് ഭിന്നശേഷി വിഭാഗവും നാഷണൽ സർവീസ് സ്കീമും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിന്റെ സമാപന സമ്മേളനം ജില്ലാ കളക്ടർ ജോൺ വി സാമുവൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ കെ ജെ പ്രസാദ് അധ്യക്ഷത വഹിച്ചു. പരിപാടികളുടെ ഭാഗമായി നടന്ന Read More…