ഈരാറ്റുപേട്ട: കോട്ടയം റവന്യൂ ജില്ല 35 മത് സ്കൂൾ കലോത്സവത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 251 പോയിൻറ് കരസ്ഥമാക്കിയാണ് സ്കൂൾതലത്തിൽ രണ്ടാം സ്ഥാനം നേടിയത്.
യുപി വിഭാഗത്തിൽ 38 പോയിൻറ് നേടി ജില്ലാതലത്തിൽ നാലാം സ്ഥാനത്തും ഹൈസ്കൂൾ വിഭാഗത്തിൽ 113 കരസ്ഥമാക്കി രണ്ടാം സ്ഥാനത്തും ഹയർസെക്കൻഡറി വിഭാഗത്തിൽ 100 പോയിന്റോടെ ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും നേടി.
അറബിക് കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ 45 പോയിൻറ് കരസ്ഥമാക്കി ഓവറോൾ രണ്ടാം സ്ഥാനവും യുപി തലത്തിൽ 20 പോയിന്റും കരസ്ഥമാക്കി.യുപി വിഭാഗം ഒപ്പന, ഹിന്ദി കഥാരചന, ഹിന്ദി പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനവും.
ഹൈസ്കൂൾ വിഭാഗം ഇംഗ്ലീഷ്, ഹിന്ദി, ഉറുദു പ്രസംഗം അറബിക് നാടകം, ഉറുദു ഉപന്യാസം, മുശാറ, പ്രശ്നോത്തരി, അറബി ഗാനം, നിഘണ്ടു നിർമാണം, പോസ്റ്റർ നിർമാണം, അറബിക് പദ്യംചൊല്ലൽ, അറബിക് സംഭാഷണം സംഘഗാനം, എന്നീ ഇനങ്ങളിലും ഹയർസെക്കൻഡറി വിഭാഗത്തിൽ ഉറുദു കവിത രചന, അറബിക് കഥരചന എന്നീ ഇനങ്ങളിലും കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി.