റബ്ബറിന് 250 രൂപ വില ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കേരള കോൺഗ്രസ് (എം) സമരം അപഹാസ്യവും വഞ്ചനാപരവുമാണെന്ന്ബി.ജെ.പി. സംസ്ഥാന സമിതി അംഗം അഡ്വ. ഷോൺ ജോർജ് അഭിപ്രായപ്പെട്ടു.
2021 തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിൽ റബ്ബറിന് 250 രൂപ വില സ്ഥിരത ഉറപ്പുവരുത്തുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ കേരള കോൺഗ്രസ് (എം) കഴിഞ്ഞ മൂന്നര വർഷക്കാലം കഴിഞ്ഞിട്ടും വാഗ്ദാനം നടപ്പിലാക്കാൻ കഴിയാത്തതിന്റെ ജാള്യത മറച്ചുവെക്കാൻ വേണ്ടി നടത്തുന്ന ശ്രമം മാത്രമാണ് റബ്ബർ കർഷകർക്ക് വേണ്ടിയുള്ള ഈ മുതലക്കണ്ണീരെന്നും ഷോൺ ജോർജ് പറഞ്ഞു.