Aruvithura

സോഫ്റ്റ് വെയർ വികസനത്തിന് അരുവിത്തുറ കോളേജും കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവെച്ചു

അരുവിത്തുറ : അരുവിത്തുറസെൻ്റ് ജോർജസ് കോളേജ് ബി.സി.എ വിഭാഗം സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് മേഖലയിൽ ഇന്നൊവേഷൻ, നൈപുണ്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ് കമ്പനിയായ കൊച്ചി ഡിജിറ്റലുമായി ധാരണാപത്രം ഒപ്പുവച്ചു.

ഈ മേഖലയിൽ വിദ്യാർത്ഥികളുടെ ഭാഗധേയം ഉറപ്പാക്കുന്നതിൽ സുപ്രധാന ചുവടുവെപ്പാണ് ധാരണാപത്രം. സംയുക്ത സോഫ്റ്റ്‌വെയർ വികസന പദ്ധതികളിൽ സഹകരിക്കാൻ ഇതിലൂടി വിദ്യർത്ഥികൾക്ക് അവസരമൊരുങ്ങും.

ഗവേഷണ അധിഷ്ഠിത ആപ്ലിക്കേഷനുകൾ, നൂതന സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പദ്ധതികൾ ഈ പങ്കാളിത്തത്തിന്റെ ഭാഗമാണ്.ഈ സഹകരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ്, സ്കിൽ ഡെവലപ്‌മെൻ്റ, മെന്റർഷിപ്പ് പ്രോഗ്രാമുകൾ തുടങ്ങിയ സാധ്യമാകും.

അരുവിത്തുറ സെൻ്റ് ജോർജ് കോളേജസ് കോളേജിനായി പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിബി ജോസഫും കൊച്ചി ഡിജിറ്റലിനായി സിഇഒ ദീപു ജോബും ധാരണാപത്രത്തിൽ ഒപ്പുവച്ചു. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ.ജെസ്റ്റിൻ ജോയി, അധ്യാപകരായ ലിനു ടി ജെയിംസ്, ഡോ. സൗമ്യ ജോർജ്, ഡോ. ജെമിനി ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *