Jobs

‘പ്രയുക്തി 2024’ മെഗാ തൊഴിൽ മേള; ഒക്ടോബർ 5 ന്

കുറവിലങ്ങാട്: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും, കോട്ടയം മോഡൽ കരിയർ സെന്ററും, കുറവിലങ്ങാട് ദേവമാതാ കോളേജിന്റെ സഹകരണത്തോടെ ഒക്ടോബർ അഞ്ചിന് കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടത്തുന്ന ‘പ്രയുക്തി 2024 മെഗാ തൊഴിൽ മേള’ യിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഹോസ്പിറ്റാലിറ്റി, പാരാമെഡിക്കൽ, ഓട്ടോമൊബൈൽ,ഫിനാൻസ്, മാർക്കറ്റിംഗ്, തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 51 പ്രമുഖ കമ്പനികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, ജനറൽ നേഴ്‌സിംഗ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ, യോഗ്യതയുള്ളവർക്ക് തൊഴിൽമേള അവസരമൊരുക്കുന്നു.

തൊഴിൽപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള രണ്ടായിരലധികം ഒഴിവുകൾ ലഭ്യമാണ്. രജിസ്‌ട്രേഷൻ സൗജന്യം. തൊഴിൽമേളയിൽ പങ്കെടുക്കാൻ ’employabilitycentrekottayam’ എന്ന ഫേസ് ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 0481-2563451 നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *