Aruvithura

ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിച്ചു

അരുവിത്തുറ: ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മണിയംകുളം രക്ഷാഭവൻ സന്ദർശിക്കുകയും രക്ഷാഭവൻറ പ്രവർത്തനങ്ങൾക്കായി 50000 രൂപ സംഭാവന നൽകുകയും ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡന്റ് മനോജ് മാത്യു പരപരാകത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്മാരായ ഡിജോ പ്ലാത്തോട്ടം, ജോജോ പ്ലാത്തോട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

രക്ഷാഭവനിലെ സിസ്റ്റേഴ്സും അന്തേവാസികളും ചടങ്ങിൽ പങ്കെടുത്തു. രക്ഷാഭവൻ മദർ സുപ്പീരിയർ സിസ്റ്റർ ആൻജോ നന്ദി പറയുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *