Aruvithura

ഇംഗ്ലീഷ് വാർത്താപത്രിക പെഗാസിസ് പേപ്പേഴ്സ്സ് പുറത്തിറക്കി അരുവിത്തുറ സെന്റ് ജോർജ് കോളേജ്

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി.

വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു മോൾ സെബാസ്റ്റ്യൻ, തേജി ജോർജ്, വിദ്യാർത്ഥി പ്രതിനിധികളായ അമലാ ജോർജ്, ഫസാ ഫാത്തിമ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *