Teekoy

ചതയ ദിനാഘോഷം

തീക്കോയി : എസ്. എൻ. ഡി. പി യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ തീക്കോയി ടൗണിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ അച്ചൂക്കാവ് ദേവി – മഹേശ്വരക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, ഗുരുപൂജ, മറ്റ് വിശേഷാൽ പൂജകൾ നടത്തി.

അതിനുശേഷം കല്ലത്തുള്ള ഗുരു മന്ദിരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുകയും തീക്കോയി ടൗണിലുള്ള ഗുരുദേവക്ഷേത്രത്തിൽ എത്തി മറ്റ് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയുമായി ചേർന്ന് തീക്കോയി ടൗൺ, എസ് ബി ഐ ജംഗ്ഷനിൽ എത്തി മംഗളഗിരി വഴി ആച്ചൂക്കാവ് ക്ഷേത്രത്തിൽ സമാപിച്ചു.

തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും, പ്രസാദവതരണവും നടന്നു. തുടർന്ന് ശാഖാപ്രസിഡൻ്റ് ദീപേഷ് പറയഞ്ചാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വച്ച് ഇക്കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും മറ്റ് കോഴ്സുകളിൽ ഉന്നത വിജയം കൈവരിച്ചവരേയും ആദരിക്കുകയും, ഉപഹാരങ്ങൾ നൽകുകയും ചെയ്തു. തുടർന്ന് ചതയ ദിന സദ്യ നടത്തി.

ആഘോഷ പരിപാടികൾക്ക് -ശാഖാപ്രസിഡൻ്റ് പി.ജി. ദീപേഷ്, വൈസ് പ്രസിഡൻ്റ് ഒ.എൻ. മനോജ്, സെക്രട്ടറി പി.റ്റി. രവി, ജിജോ ഗോപി’ ഇ ഡി. രമണൻ ഇട്ടി പറമ്പിൽ, രാജു എം. എസ്., ഷൈലജ ശിവൻ, സുലോജന രാജൻ, പുഷ്പലത ഹരിദാസ് സിജി ശ്രീനിവാസൻ, വിനീത് മധു’ കിരൺ മോഹനൻ, വി.എൻ. ദാസപ്പൻ, സുനീഷ് . എം. എസ് , വിശ്വനാഥൻ കുഴിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *