പുലിയന്നൂർ : കലാനിലയം യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം ,കളറിംഗ് മത്സരം എന്നീ അനുസ്മരണ പ്രവർത്തനങ്ങൾ നടന്നു.
മാസ്റ്റർ അഭിദ്വയ്ത് അഖിൽ,അഭിനവ് ജിനോ ,കാശിനാഥ് രതീഷ് , ശ്രീഹരി M J ,ആഷിക് രജീഷ് എന്നീ വിദ്യാർത്ഥികൾ പ്രസ്തുത വിഷയത്തെ മുൻനിറുത്തി സെമിനാർ അവതരിപ്പിച്ചു.
പ്രധാന അധ്യാപിക സി. കരോളിൻ FCC യുടെ നേതൃത്വത്തിലാണ് ദിനാചരണം നടന്നത്. ഹിരോഷിമ നാഗസാക്കി ദുരന്തത്തെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ ജനിപ്പി ക്കുന്നതിനും യുദ്ധ വിരുദ്ധ സന്ദേശം മനസ്സിൽ ഉറപ്പിക്കുന്നതിനും സമാധാനവാഹകരായി മാറേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് ദിനാചരണം സംഘടിപ്പിച്ചത് .