കൊഴുവനാൽ: കേരള രാഷ്ട്രീയമണ്ഡലത്തിലും പൊതുപ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അഡ്വ. ടി വി അബ്രാഹമെന്ന് മാണി സി കാപ്പൻ എം എൽ എ . അഡ്വ. ടി വി അബ്രാഹം അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡു വിതരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. ടി വി അബ്രാഹം ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്വാൻസ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാനും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റജി സഖറിയ മുഖ്യപ്രഭാഷണവും നടത്തി.
ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ സണ്ണി തോമസ്, ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി പ്രെഫ. കൊച്ചുത്രേസ്യാ എബ്രാഹം, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡൻ്റ് ബാബു കെ ജോർജ് , സ്കൂൾ പ്രിൻസിപ്പാൾ ബെല്ലാ ജോസഫ്, ഹെഡ്മാസ്റ്റർ സോണി തോമസ്, ഷിബു തെക്കേമറ്റം, നോബി അബ്രാഹം എന്നിവർ അനുസ്മരണ പ്രസംഗം നടത്തി.