തീക്കോയി: തീക്കോയി – വാഗമൺ റോഡിൽ പെട്രോൾ പമ്പിന് സമീപം വളവിൽ നിന്നിരുന്ന വാക മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കി. പൊതുജനങ്ങൾക്കും വാഹനങ്ങൾക്കും ഭീഷണിയായിരുന്ന മരം മുറിച്ചു നീക്കണമെന്ന് ഗ്രാമപഞ്ചായത്തിന്റെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് PWD യും KSEB യും ചേർന്ന് മരത്തിന്റെ ശിഖരങ്ങൾ മുറിക്കുവാൻ നടപടിയായത്.
Related Articles
തീക്കോയിൽ ഹരിത സഭ ചേർന്നു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും മാലിന്യമുക്ത പ്രവർത്തനങ്ങളിൽ ആവശ്യമായ അവബോധം സൃഷ്ടിക്കുന്നതിനും വളർന്നുവരുന്ന പുതുതലമുറയ്ക്ക് മാലിന്യമുക്ത പ്രവർത്തനങ്ങൾക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കുന്നതിനും വേണ്ടി ഗ്രാമപഞ്ചായത്ത് തലത്തിൽ ഹരിതസഭ ചേർന്നു. പഞ്ചായത്ത് തലത്തിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഹരിത സഭ നടത്തിയത്. ഇരുന്നൂറോളം കുട്ടികൾ ഹരിതസഭയിൽ പങ്കെടുത്തു. ശിശുദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുടെ റാലിയും ഇതോടൊപ്പം നടത്തി. ഹരിതസഭയുടെ ലക്ഷ്യം, നടപടിക്രമങ്ങൾ , പ്രവർത്തന റിപ്പോർട്ട് , മാലിന്യ നിർമാർജന Read More…
ചതയ ദിനാഘോഷം
തീക്കോയി : എസ്. എൻ. ഡി. പി യോഗം 2148-ാം നമ്പർ തീക്കോയി ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ തീക്കോയി ടൗണിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ അച്ചൂക്കാവ് ദേവി – മഹേശ്വരക്ഷേത്രം മേൽശാന്തി ബിനോയി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, ഗുരുപൂജ, മറ്റ് വിശേഷാൽ പൂജകൾ നടത്തി. അതിനുശേഷം കല്ലത്തുള്ള ഗുരു മന്ദിരത്തിൽ നിന്ന് ഘോഷയാത്ര ആരംഭിക്കുകയും തീക്കോയി ടൗണിലുള്ള ഗുരുദേവക്ഷേത്രത്തിൽ എത്തി മറ്റ് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലുള്ള ഘോഷയാത്രയുമായി ചേർന്ന് തീക്കോയി ടൗൺ, എസ് Read More…
വെള്ളികുളം സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ
വെള്ളികുളം: സെൻറ് ആൻറണീസ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഫെബ്രുവരി 14 (ബുധൻ) ഉച്ചകഴിഞ്ഞ് 2.30-ന് വെള്ളികുളം പാരിഷ് ഹാളിൽ നടക്കും. പൂർവവിദ്യാർത്ഥി സംഘടനയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തപ്പെടും. സ്കൂൾ മാനേജർ ഫാ. മൈക്കിൾ വടക്കേക്കര ആധ്യക്ഷ്യം വഹിക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണവും പാലാ രൂപതാ കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണവും നിർവഹിക്കും. ഗ്രാമപഞ്ചായത്ത് Read More…