മേലുകാവ് :മേലുകാവ് ഹെൻറി ബേക്കർ കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലും സംയുക്തമായി കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ നിർമ്മാണം പൂർത്തിയാക്കിയ ഏഴാമത്തെ വീടിന്റെ താക്കോൽ സമർപ്പണം ഇടമറുകിൽ പ്രിൻസിപ്പാൾ ഡോ.ജി എസ് ഗിരീഷ് കുമാർ, കോളേജ് ബർസാർ റവ.സൈമൺ പി ജോർജ് എന്നിവർ ചേർന്ന് നിർവഹിച്ചു.
കലാലയങ്ങൾ സമൂഹത്തിന് കൈത്താങ്ങായി മാറുന്നത് എങ്ങനെയാണെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഹെൻറി ബേക്കർ കോളേജ് പൂർത്തിയാക്കിയ ഈ സ്നേഹ ഭവനം എന്ന് പ്രിൻസിപ്പാൾ സൂചിപ്പിച്ചു.
എൻ.എസ്.എസിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 16 വീടുകളിൽ ഏഴാമത്തെ വീടിന്റെ താക്കോൽദാനമാണ് ഇന്ന് നടന്നതെന്ന് പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ജിബിൻ മാത്യു,ആഷ്‌ലി മെറീന മാത്യു, വോളന്റീർ സെക്രട്ടറി ഹിബ ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു.