ഈരാറ്റുപേട്ട: ഖുർആൻ പഠനത്തിന് നവ്യാനുഭവുമായി ഫാമിലി ഖുർആൻ സ്റ്റഡി സെൻ്ററിന് തുടക്കം കുറിച്ചു. അൽമനാർ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സ്റ്റഡി സെൻ്റർ ഖുർആൻ പണ്ഡിതനും ആയാത്തെ ദറസ് ഖുർആൻ സംസ്ഥാന കോഡിനേറ്ററുമായ ഇ. എം അമീൻ മൗലവി ഉദ്ഘാടനം ചെയ്തു.
ഖുർസ്റ്റഡി സെൻ്റർ ഏരിയ രക്ഷാധികാരി പി.എ മുഹമ്മദ് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.കുടംബത്തിലെ എല്ലാവർക്കും ഒന്നിച്ചിരുന്ന് ഖുർആൻ പഠനത്തിനും പാരയണത്തിനുമുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.
അവിനാഷ് മുസ,സാജിദ് നദ് വി കെ പി ബഷീർ എന്നിവർ സംസാരിച്ചു.