Pala

ഏദൻ തോട്ടവുമായി ജിലു ടീച്ചർ ക്ലാസ്സിലേക്ക്, ആവേശത്തോടെ കുട്ടികൾ

പൂവരണി : വിശ്വാസപരിശീലന രംഗത്ത് പൂവരണി എസ് എച്ച് സൺഡേസ്കൂൾ അധ്യാപിക ജിലു ജിജി ചുക്കനാനിക്കൽ നടത്തുന്ന വേറിട്ട വഴികളിലൂടെയുള്ള ക്ലാസ്സുകൾ ശ്രദ്ധേയമാകുന്നു.

ജിലു തനിയെ വരച്ച് ഡിസൈൻ ചെയ്ത ഒറ്റ ക്യാൻവാസിൽ ബൈബിളിലെ ആദ്യ ഗ്രന്ഥമായ ഉല്പത്തിയിലെ ദൈവം പ്രപഞ്ചത്തെ സൃഷ്ടിക്കുന്ന വിവരണം വളരെ ആകർഷകമായി അവതരിപ്പിച്ചു.

ഒന്നാം ദിവസം മുതൽ ആറാം ദിവസം വരെയുള്ള സൃഷ്ടികൾ എല്ലാം വളരെ കൗതുകകരമായി ഇത് ഉപയോഗിച്ച് പ്രദർശിപ്പിച്ചു. കൂടാതെ ഏഴാം ദിവസത്തെ വിശ്രമത്തിന് ശേഷം ഏദൻ തോട്ടം ഉണ്ടാക്കി താൻ രൂപം കൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചതും വളരെ മനോഹരമായി ടീച്ചർ വിവരിച്ചു. ജിലുവിന് എല്ലാവിധ പിന്തുണയും കൊടുക്കുന്നത് മൾട്ടിമീഡിയയിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ജിയ ജിജിയാണ്.

നൂതനമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വിശ്വാസ പരിശീലന ക്ലാസുകൾ എടുക്കുന്ന ജിലു ജിജിയെ വികാരി ഫാ. മാത്യു തെക്കേൽ, അസിസ്റ്റൻറ് വികാരി ഫാ. എബിൻ തെള്ളി ക്കുന്നേൽ, ഹെഡ്മാസ്റ്റർ മനു കൂനാനിക്കൽ, സ്റ്റാഫ് സെക്രട്ടറി മാത്യു മാപ്പിളകുന്നേൽ എന്നിവർ അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *