തിടനാട് : ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലയിൽ ആദ്യമായി ദേവഹരിതം പദ്ധതി തിടനാട് മഹാക്ഷേത്രത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ നടപ്പിലാക്കി.
ബ്ലോക്ക് തല പരിസ്ഥിതി ദിന ആഘോഷത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് വിജി പൂച്ചെടി നട്ടു കൊണ്ട് ഉദ്ഘാടനം ചെയ്തു. തിടനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പദ്ധതി ഈ ക്ഷേത്രത്തിൽ നടപ്പിലാക്കിയത്. വ
വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശാലിനി റാണി എൻഎസ്എസിന്റെ ചാർജ്ജ് ഉള്ള അധ്യാപിക ജയ വാർഡ് മെമ്പർമാരായ രമേശ് സുരേഷ് സന്ധ്യ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുത്തു.
അമ്പലങ്ങളിൽ പൂജയ്ക്ക് ആവശ്യമായ പൂക്കൾ അമ്പലത്തിനകത്തുള്ള സസ്യങ്ങളിൽ നിന്നും തന്നെ എടുക്കുക എന്ന ഉദ്ദേശത്തോടുകൂടി ഹരിത കേരള മിഷൻ ആരംഭിച്ച പദ്ധതിയാണ് ദേവഹരിതം പദ്ധതി .
ഇതിനെ തുടർന്നാണ് കോട്ടയം ജില്ലയിലെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിടനാട് മഹാക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തിൽ തന്നെ ബ്ലോക്ക് തല പരിപാടിയായി ഇത് നടപ്പിലാക്കിയത്. കൂടാതെ കാവ് സംരക്ഷണത്തിന്റെ ഭാഗമായി ആയുർവേദ സസ്യങ്ങളും ഇവിടെ നടുകയുണ്ടായി.
ഏകദേശം 600 നു മുകളിൽ സസ്യങ്ങളാണ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ ഉപയോഗിച്ചുകൊണ്ട് ഇവിടെ നട്ടുപിടിപ്പിച്ചത്. ഭാവിയിൽ ഈ പദ്ധതി മറ്റ് ക്ഷേത്രങ്ങളിലും കൂടാതെ ക്രിസ്ത്യൻ ആരാധനാലയങ്ങളിലും മുസ്ലിം പള്ളികളിലും നടപ്പിലാക്കാനാണ് ഹരിത കേരള മിഷൻ തീരുമാനിച്ചിരിക്കുന്നത്.