തിടനാട് അമ്പലം ഹെൽത്ത് സെന്ററിന് സമീപം KSRTC ബസ് മരത്തിലിടിച്ച് പത്തോളം ആളുകൾക്ക് നിസാര പരുക്കേറ്റു. തിടനാട് പോലീസും, ഈരാറ്റുപേട്ട ഫയർഫോഴ്സും, നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തി.
Related Articles
സ്കൂട്ടറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി മറിഞ്ഞ് ഒരാൾക്ക് പരുക്ക്
ഉഴവൂർ: ഓട്ടത്തിനിടെ സ്കൂട്ടറിൻ്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റി മറിഞ്ഞു പരുക്കേറ്റ കൊണ്ടാട് സ്വദേശി ആൻസി മാത്യുവിനെ (37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് ഒപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ഉഴവൂർ ഭാഗത്തു വച്ചായിരുന്നു അപകടം. കുട്ടികൾക്ക് നിസാര പരുക്കേറ്റു.
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: സ്കൂട്ടറും വാനും കൂട്ടിയിടിച്ചു പരുക്കേറ്റ ഉഴവൂർ സ്വദേശി വിജയനെ ( 59) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11 മണിയോടെ മുത്തോലി ഭാഗത്ത് വച്ചായിരുന്നു അപകടം. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ അങ്കമാലി സ്വദേശി ഇമ്മാനുവൽ ചാക്കോയെ (78) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം.
ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം
പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.