General

ബിസ്‌ലേരി പാക്ക് ചെയ്ത കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ല; പ്രോസിക്യൂഷൻ നടപടികൾക്ക് FSSAI അനുമതി

ബിസ്‌ലേരി പാക്ക് ചെയ്ത കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. 2026 നവംബർ 22-നാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ബിസ്‌ലേരി സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ള സാമ്പിളിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് 2006-ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം സാമ്പിൾ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചു.

കമ്പനിയുടെ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധിച്ചു. ഇതിലും പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ കണ്ടെത്തിയതോടെ സാമ്പിൾ സുരക്ഷിതമല്ലെന്ന് സ്ഥിരീകരിച്ചു.

ബ്രോമേറ്റും PAHs-ഉം ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യത്തിന് ഹാനികരമാകാനും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കാനും കാരണമായേക്കാവുന്ന രാസവസ്തുക്കളാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിലെ ‘സുരക്ഷിതമല്ലാത്ത ഭക്ഷണം’ സംബന്ധിച്ച വ്യവസ്ഥകൾ ലംഘിച്ചതിന് പ്രോസിക്യൂഷൻ ആരംഭിക്കാനാണ് FSSAI അനുമതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *