Politics

ബിജെപിയിൽ പോയത് തെറ്റായിപ്പോയി; ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണു​ഗോപാൽ

ബിജെപി വിട്ട് പത്മജ വേണു​ഗോപാൽ. ബിജെപിയിൽ പോയത് തെറ്റായിപ്പോയി എന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുന്നുവെന്നും പത്മജ വേണു​ഗോപാൽ പ്രതികരിച്ചു. ബിജെപിയുടെ ആശയങ്ങള്‍ പഠിക്കാതെ എടുത്തുചാടിയെന്നും പത്മജ പറഞ്ഞു. രാജിക്കാര്യം ആദ്യം അറിയിച്ചത് കെ മുരളീധരനെ മാത്രമെന്ന് വെളിപ്പെടുത്തിയ പത്മജ ചേട്ടനെ തിരിച്ചുകിട്ടി, അതാണ് സന്തോഷമെന്നും കൂട്ടിച്ചേര്‍ത്തു.

പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല. താനൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു.

കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലേക്കാകും മടക്കമെന്നും സൂചന പുറത്തുവരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *