Erumeli

ശബരിമല തീർത്ഥാടനം: പാത്ത്കെയർ സുരക്ഷയുമായി മേരീക്വീൻസ്

എരുമേലി: തീർഥാടനപാതയിൽ കരുതലോടെ എന്ന ലക്ഷ്യവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പാത്ത്കെയർ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി എരുമേലിയിൽ ശബരിമല തീർത്ഥാടന സേവന ഡ്യൂട്ടിയിലുള്ള പോലീസ് സേനയ്ക്ക് സി.പി.ആർ പരിശീലനം നൽകി.

തീർത്ഥാടന പാതയിൽ സേവനം ചെയ്യുന്ന സ്പെഷൽ പോലീസ് ഓഫീസർമാർക്ക് തൊപ്പികളും, ടീഷർട്ടുകളും കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പി റിജോ പി. ജോസഫിന്‍റെ സാന്നിധ്യത്തിൽ എരുമേലിയിൽ നടന്ന ചടങ്ങിൽ മേരീക്വീൻസ് മിഷൻ ആശുപത്രി ഡയറക്ടർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ കോട്ടയം ജില്ലാ പൊലിസ് മേധാവി കെ.എം. സാബു മാത്യുവിന് കൈമാറി.

ടൗണിൽ പേട്ടതുള്ളൽ പാതയിൽ വൺവേ ഗതാഗതത്തിന് ആവശ്യമായ ഡിവൈഡറുകളും ശബരിമല പാതയിൽ ആവശ്യമായ ദിശാ ബോർഡുകളും സജ്ജമാക്കിയിട്ടുണ്ട്തീർഥാടകർക്കായി 24 മണിക്കൂറും എമർജൻസി ക്രിട്ടിക്കൽ കെയർ സേവനവും ചന്ദനക്കുടം, പേട്ടതുള്ളൽ ദിവസങ്ങളിൽ എരുമേലിയിൽ പ്രത്യേക മെഡിക്കൽ ക്യാമ്പും സജ്ജമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *