അരുവിത്തുറ സെൻ്റ് മേരീസ് പ്രീ പ്രൈമറി സ്കൂളും സെൻ്റ് മേരീസ് എൽപി സ്കൂളും സംയുക്തമായി ശിശുദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. പ്രീ പ്രൈമറി സ്കൂൾ കുട്ടികളെ എൽ .പി സ്കൂൾ കുട്ടികൾ നിർമ്മിച്ച കാർഡുകളും ചോക്ലേറ്റും നൽകി സ്വീകരിച്ചു. പ്രീ പ്രൈമറി, പ്രൈമറി സ്കൂളുകളിലെ കുട്ടികൾ ഒന്നിച്ചു ചേർന്ന് നടത്തിയ റാലി ഏറെ വർണ്ണാഭമായിരുന്നു.
പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കി പ്രകൃതിയോട് ഇണങ്ങുന്ന വസ്തുക്കൾ മാത്രം ഉപയോഗിച്ചുള്ള അലങ്കാരവസ്തുക്കളാണ് റാലിയിൽ ഉപയോഗിച്ചത്.
റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ എൽ പി സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മാഗി ആൻഡ്രൂസ് പ്രീ പ്രൈമറി ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡയാന അധ്യാപക പ്രതിനിധികളായ ശ്രീമതി ബിൻസി ഫിലിപ്പ്, സിസ്റ്റർ ദിവ്യ, ശ്രീ സോബിൽ ജോർജ്, ശ്രീമതി സൗമ്യ പി.റ്റി, ശ്രീ. ജിബിൻ ജോസ്, ശ്രീമതി ജീനാ മോൾ സെബാസ്റ്റ്യൻ, ശ്രീമതി അണിമ റോസ് തോമസ്, ശ്രീമതി സൗമ്യ ജെ.റ്റി, ശ്രീമതി ആൻ മേരി, ശ്രീമതി എയ്ഞ്ചൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിനുശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. അതിനുശേഷം പായസവും മധുര പലഹാരങ്ങളും വിതരണം ചെയ്തു.





